About Temple

എഴുകോൺ ശ്രീ മൂകാംബികാ ദേവീക്ഷേത്രത്തിൽ ദർശനം.

 
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ മനശുദ്ധിയോടുകൂടി ശ്രീ മൂകാംബികാ ദേവിയെ പ്രാർത്ഥിച്ച്, ക്ഷേത്ര ഗോപുരത്തിന്റെ മുൻ ഭാഗത്തുള്ള ജലത്തിൽ കാൽകഴുകി ഉള്ളിൽ പ്രവേശിച്ച് കൊടിമരച്ചുവട്ടിൽനിന്ന് ഉള്ളിലേക്ക് നോക്കി യാൽ ആദ്യം പ്രധാന വാതിലിനു മു ക ളിൽ വിഘ്നേശ്വരനേയും ഗർഭ ഗ്രഹത്തിനുള്ളിൽ ശ്രീ മൂകാം ബികാ ദേവിയേയും ദർശിക്കുവാൻ സാധിക്കും,
 
അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറ് ഭാഗ ത്തേക്ക് നടകൊണ്ടാൽ പത്തു കൈകളോടൂകൂടി(അഭയം, വരദം, ശംഖ്, ചക്രം, കൊമ്പ്, താമരപ്പൂവ്, രുദ്രാക്ഷമാല, മോദകം, നെൽക്കതിര്, വില്ല്) ഭക്തർക്ക് വിഘ്‌നങ്ങൾ മാറ്റി ഐശ്വര്യം നൽകുവാനായി നിൽക്കുന്ന ശ്രീ മഹാഗണ പതിയെ ദർശിക്കുവാൻ കഴിയും. ഗണപതി ഭഗവാന് ഉദ്ദിഷ്ട ഫലസിദ്ധിക്ക് വേണ്ടി മഞ്ഞപ്പട്ട് വസ്ത്രങ്ങളും, കറുക മാലയും നാളികേരവും സമർപ്പിക്കാം
 
അതു കഴിഞ്ഞാല് പതിനെട്ട് പടികളോട് കൂടി കലി യുഗവരദനായ ശ്രീ അയ്യപ്പനെ ദർശിക്കുവാൻ സാധി ക്കും. മൂന്നാമതായി നാഗരാജ, നാഗയക്ഷി, ബാലനാഗങ്ങൾ, ക രി നാ ഗ ങ്ങൾ തുടങ്ങിയ നാഗസമൂഹങ്ങളുടെ ഒരു പീഠവും ആ പീഠത്തിന് അലങ്കാരമായി ഒരു നാഗതയും ദർശിക്കാം. നാഗരാജാവിന് യഥാവിധി പൂജാകർമ്മങ്ങൾ നടത്താൻ കഴിയും. നൂറും പാലും നടത്തുന്നതിനും എണ്ണ അഭിഷേകം, നാഗരാജാവിന് ധാര, ഇള നീരഭിഷേകം, പാലഭിഷേകം, നെയ്യഭിഷേകം, മലർ നിവേദ്യം, കദളിപ്പഴം നിവേദ്യങ്ങൾ, സർപ്പ പ്രതിമ ഇവ നടയ്ക്ക് സമർപ്പിക്കാവുന്നതാണ്
 
നാലാമതായി ശ്രീരാമഭക്ത ഹനുമാൻ സ്വാമിയെ ദർശിക്കാം, സ്വാമിക്ക് വെണ്ണ ചാർത്തൽ , വടമാല ചാർത്തൽ , വെറ്റില മാല ചാർത്തൽ എന്നിവ പ്രധാനമാണ് 
 
അതു കഴിഞ്ഞു ദർശിക്കുന്നത് ഉണ്ണിക്കണ്ണനെ യാണ്, വെണ്ണ, പാൽപ്രയാസം എന്നിവയാണ് പ്രധാന നിവേദ്യം.
അതു കഴിഞ്ഞു ശ്രീ മുരുകൻ,
 
 അവിടെനിന്ന് കിഴക്കോട്ട് നടക്കുമ്പോൾ മഹാദേവനേയും പ്രാണലിംഗേശ്വരനേയും ദർശിക്കാം
 
 
അടുത്തതായി ദർശിക്കേണ്ടതു ശിവന്റെ താണ്ഡ വത്തിൽ ജട യിൽ നിന്നും ഉത്ഭവിച്ച വീരഭദ്രസ്വാമിയെ ദർശിക്കാം 
 
ഇതുകഴിഞ്ഞ് ചുറ്റമ്പലത്തിനകത്ത് പ്രവേശിക്കുമ്പോൾ വലിയ ബലിക്കല്ല് കാണാം. വലിയ ബലിക്കല്ലിൽ തൊടാൻ പാടില്ല. വാതിലിനു മുകളിൽ സ്ഥിതിചെയ്യുന്ന വിഘ്നേശ്വരനെ തൊട്ടുവന്ദിച്ച്, ഭൂമിയേയും വന്ദിച്ച് ഉള്ളിൽ പ്രവേശിക്കുമ്പോൾ അർദ്ധ പകുതി മഹാകാളിയും ശേഷം മഹാലക്ഷ്മിയും മഹാസരസ്വതിയുമായി ഭക്തജനങ്ങളുടെ ഏതുവിധ ദു:ഖത്തിനും മോച നമേകാനായി നിലകൊള്ളുന്ന സാക്ഷാൽ ആദി പരാശക്തിയായ ശ്രീ മൂകാംബികദേവിയെ ദർശി ക്കുവാൻ സാധിക്കും. ശ്രീ മൂകാംബികാ ദേവീക്ഷേത്ര ത്തിന്റെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത് വാസ്തു മദ്ധ്യം ഒഴുവാക്കി മുൻവശത്ത് അല്പം കൂടുതൽ സ്ഥലം വരത്ത ക്കവണ്ണം സ്ഥാനം നിർണ്ണയിച്ച് ശ്രീകോവിലിന്റെ തറയുടെ മണ്ണെടുത്തു മാറ്റി ജലം കാണുന്നു എന്ന സങ്കല്പത്തിൽ ഒൻപതു അടിയോളം താഴ്ചയിൽ കുഴിയെടുത്ത് വാസ്തു പൂജ ചെയ്തിട്ട് ആദ്യശില ഗർത്തമദ്ധ്യത്തിൽ സ്ഥാപിച്ചു. 
ആദ്യ ശില ചതുരകൃതിയിൽ ഉള്ളതും വിസ്താര ത്തി ൽ പകുതി ഉയരത്തോട് കൂടിയതും ഭൂഗർഭ ഭാഗത്തു നടു വിൽ ചെറിയ കുഴിയോട് കൂടിയതുമാണ് ഈ ശില . ഇതിനെ ആധാരശില എന്ന് പറയുന്നു. ആധാരത്തിന് മുകളിൽ കൃഷ്ണശിലയിൽ കൊത്തിയെടുത്ത ഒരു കുടം വച്ചു അതാണ് നിധികുംഭം, രത്നകനകാദികളും ഭക്തന്മാരുടെ സ്വർണ്ണ കാണിക്കകളും ഈ കുടത്തിനകത്ത് നിറച്ച ഈ നിധികുംഭത്തിന് മുകളിൽ എട്ട് ഇതൾ ഉള്ള താമരപ്പൂവ് ശില യിൽ നിർമ്മിച്ച് നിധികുംഭത്തിന് മുകളിൽ വച്ചു.ആമയുടെ യുടെ ആക്യതിയിൽ കൊത്തി യുണ്ടാക്കിയ ഒരു ശില അഷ്ട ദള പത്മത്തിന് മുകളിൽ വച്ചു. ചമ്പു കൊണ്ട് നിർമ്മിച്ച യോഗനാളം ആ മ യുടെ മുകളിലും അതിന് മുകളിൽ ദേവിയുടെ പീഠവും അതിന് മുകളിൽ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആധാരശില, നിധികുംഭം, അഷ്ടദളപദ്മം , കൂർമ്മം, യോഗനാളം, നപുംസക ശില ഈ ആറ് എണ്ണത്തോട് കൂടിയ ഷഡാധാര പ്രതിഷ്ഠയാണ് ശ്രീ മൂകാംബികാ :ദേവിയ്ക്ക് നൽകിയിട്ടുള്ളത്. ഈ ഷഡാധാരത്തോടുകൂടിയ പ്രതിഷ്ഠയിൽ ശക്തിയും ചൈതന്യവും മറ്റ് പ്രതിഷ്ഠയേ ക്കാൾ വിലമതിക്കാനാവാത്തതാണ്.
 അതുകഴിഞ്ഞാൽ ഇടം ഭാഗത്ത് കന്നി മൂല യിൽ സമസ്ത ദേവൻമാരാലും സ്തുതിക്കപ്പെടുന്ന വിഘ്നങ്ങൾ മാറ്റിത്തരുന്ന ആദിമൂല ഗണപതിയെ വണങ്ങാം . ഇവിടെനിന്ന് വടക്കോട്ട് തിരിഞ്ഞാൽ ഇടതുഭാഗത്ത് ശക്തി യാർന്നു ജയിച്ചു നിൽക്കുന്ന അ ന ന്തനെ കാണാം. അവിടെ ഉള്ളിലായി മൂകാംബികാ ദർ ശന സൗഭാഗ്യം സിദ്ധിച്ച ശ്രീ ആദിശങ്കരാചാര്യരുടെ പീഠം കാണാം. ഇനി വിഷ്ണു അവതാരമായ ശ്രീ ജനാർദ്ദന സ്വാമിയെ ദർശിക്കാം.
വീണ്ടും കിഴക്കോട്ട് നടന്നാൽ നവഗ്രഹപീഠം കാണാം. നവഗ്രഹങ്ങൾക്ക്ശേഷം ശ്രീ മൂകാംബികാ ദേവിയേയും വന്ദിച്ച് ചുറ്റമ്പലത്തിന് വെളിയിൽ വന്നാൽ തെക്ക് കിഴക്ക് മാറി സരസ്വതി പീഠം കാണുവാൻ സാധിക്കും. വിദ്യാരംഭം കുറിയ്ക്കൂ ന്നതിനും മനസ്സിന് ഏകാഗ്രത ലഭിക്കാനായി ധ്യാനത്തിൽ ഇരിക്കാനും ഇവിടം ഉത്തമം ആണ്.
 
 
 

About Madathipathy

ശ്രീമദ് രാജശേഖരാചാര്യ സ്വാമികൾ
 
മല്ലപ്പള്ളി ദേശത്തുനിന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് ചിറയിൻകീഴ് ശാർക്കര ഭഗവതി ക്ഷേത്രത്തിനു സമീപം വന്നു വാസമുറപ്പിച്ച ഒരു ബ്രാഹ്മണ കുടും ബത്തിലെ പിൻതലമുറയിൽപ്പെട്ട ആറ്റിങ്ങൽ പടിഞ്ഞാറ്റതിൽ വി. കെ. പിള്ള യു ടെയും ദേവകി അമ്മ യു ടെയും പുത്രനായി 1120 മകര മാസം 9 – ാം തീയതി ഭരണി നക്ഷത്രത്തിൽ ഭൂജാതനായി മാതാപിതാക്കളോടൊപ്പം വർക്ക ല യിലേക്ക് താമസം മാറിയപ്പോൾ മാതുലനും അതീവ ഈശ്വര ഭക്തനു മായ വെട്ടൂർ നാരായ ണ പിള്ളയോടൊപ്പം 13 – ാം വയസുമുതൽ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ നിത്യ നിർമ്മാല്യദർശകനായി ഈശ്വരാരാധ നയുടെ ബാലപാഠം അവിടെനിന്നാണാരംഭിക്കുന്നത് .വളർന്നുവലുതായപ്പോൾ അമ്മയുടെ കുടുംബക്ഷേത്രമായ അയിരൂർ ആയിരവല്ലി ക്ഷേത ത്തിലെയും അച്ഛന്റെ കുടുംബക്ഷേത്രമായ ശാർക്കരഭഗവതി ക്ഷേത്രത്തി ലെയും നിത്യ ആരാധകനായി.
 
23 – ാം വയസ്സിൽ വിവാഹിതനായി കുംടുംബ ജീവിതം ആരംഭിച്ചു. അപ്പോഴും ഈശ്വരാരാധനയ്ക്കും ക്ഷേത്രദർശനങ്ങൾക്കും മുടക്കം വരു ത്തിയിരുന്നില്ല. കാലാന്തരത്തിൽ ഒരു നിയോഗം പോലെ കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്ര 
സന്നിധിയിൽ എത്തിച്ചേരുകയും തപോനിഷ്ഠയോടുകൂടി യുള്ള അവിടുത്തെ ജീവിതത്തിനിടയിൽ ദേവിയുടെ അനുഗ്രഹം സിദ്ധിക്കു ക യുമാണുണ്ടായത്.
ഒരു ചുരുങ്ങിയ കാലത്തെ വിദേശ പര്യടനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന് മനസ്സിൽ മായാതെ
 
തെളിഞ്ഞു നിന്നിരുന്ന ഇഷ്ടദേവതയായ ശ്രീ മൂകാംബി
കാദേവിയുടെ മനോഹരരൂപം ശിലയിൽ രൂപപ്പെടുത്തി പ്രതിഷ്ഠിച്ച് ആരാധിക്കണമെന്ന് അഭിവാഞ്ചയുണ്ടായി.ക്ഷേത്ര നിർമ്മാണത്തിന് പല സ്ഥലങ്ങളും നോക്കിയെങ്കിലും അതൊന്നും ഉത്തമമായി വന്നില്ല. അതിൽ ദു:ഖിതനായി ഇരിക്കുന്ന അദ്ദേഹത്തിന് ദേവിയുടെ സ്വപ്നദർശനമുണ്ടാകുകയും അദ്ദേഹത്തിൻ്റെ സ്വന്തം സ്ഥലത്തു തന്നെ പ്രതിഷ്ഠിക്കാൻ ഉത്തമമാണെന്ന് കാട്ടി കൊടുക്കുകയും ചെയ്തു.മൂകാംബികാ ഭക്തരുടെ അകമഴിഞ്ഞ സഹായ സഹകരണത്തോടു കൂടി കൃ ഷ്ണ ശില യിൽ മൈലാടി യിൽനിന്ന് ശ്രീമൂ കാം ബികാ ദേവി വിഗ്രഹത്തെ രൂപപ്പെടുത്തി ശിഷ്യൻമാരുടെ അകമ്പടിയോടുകൂടി കൊല്ലൂർ ശ്രീമൂകാംബികാക്ഷേത ത്തിൽ കൊണ്ടുപോയി വിധിപ്രകാരമുള്ള കണ്ണുതുറപ്പിക്കൽ കർമ്മം, ശക്തിപൂജാദി കർമ്മങ്ങൾ മുതലായവ നടത്തി വിഗ്രഹം 2007 ജനുവരി 24ന് (മകരം 9ന്) ഉത്തൃട്ടാതി നാളിൽ വെളുപ്പിന് 2.45 കഴികെ 4.15-ന് അകമുള്ള ശുഭ മൂഹൂർത്തത്തിൽ ഉപദേവ വിഗ്രഹങ്ങളും ശ്രീ മൂകാം ബികാ ദേവി വിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടു,