എഴുകോൺ ശ്രീ മൂകാംബിക ദേവി ക്ഷേത്രം

വാർത്തകൾ

Devotees should follow the latest COVID-19 norms issued by Central/State Government inside the temple premises
ക്ഷേത്രപരിസരത്ത് കേന്ദ്ര / സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ COVID-19 മാനദണ്ഡങ്ങൾ ഭക്തർ പാലിക്കണം

ഞങ്ങളെ ബന്ധപെടുക

ക്ഷേത്രത്തെക്കുറിച്ച്

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ മനശുദ്ധിയോടുകൂടി ശ്രീ മൂകാംബികാ ദേവിയെ പ്രാർത്ഥിച്ച്, ക്ഷേത്ര ഗോപുരത്തിന്റെ മുൻ ഭാഗത്തുള്ള ജലത്തിൽ കാൽകഴുകി ഉള്ളിൽ പ്രവേശിച്ച് കൊടിമരച്ചുവട്ടിൽനിന്ന് ഉള്ളിലേക്ക് നോക്കി യാൽ ആദ്യം പ്രധാന വാതിലിനു മു ക ളിൽ വിഘ്നേശ്വരനേയും ഗർഭ ഗ്രഹത്തിനുള്ളിൽ ശ്രീ മൂകാം ബികാ ദേവിയേയും ദർശിക്കുവാൻ സാധിക്കും,
 
അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറ് ഭാഗ ത്തേക്ക് നടകൊണ്ടാൽ പത്തു കൈകളോടൂകൂടി(അഭയം, വരദം, ശംഖ്, ചക്രം, കൊമ്പ്, താമരപ്പൂവ്, രുദ്രാക്ഷമാല, മോദകം, നെൽക്കതിര്, വില്ല്) ഭക്തർക്ക് വിഘ്‌നങ്ങൾ മാറ്റി ഐശ്വര്യം നൽകുവാനായി നിൽക്കുന്ന ശ്രീ മഹാഗണ പതിയെ ദർശിക്കുവാൻ കഴിയും. ഗണപതി ഭഗവാന് ഉദ്ദിഷ്ട ഫലസിദ്ധിക്ക് വേണ്ടി മഞ്ഞപ്പട്ട് വസ്ത്രങ്ങളും, കറുക മാലയും നാളികേരവും സമർപ്പിക്കാം
 
അതു കഴിഞ്ഞാല് പതിനെട്ട് പടികളോട് കൂടി കലി യുഗവരദനായ ശ്രീ അയ്യപ്പനെ ദർശിക്കുവാൻ സാധി ക്കും. മൂന്നാമതായി നാഗരാജ, നാഗയക്ഷി, ബാലനാഗങ്ങൾ, ക രി നാ ഗ ങ്ങൾ തുടങ്ങിയ നാഗസമൂഹങ്ങളുടെ ഒരു പീഠവും ആ പീഠത്തിന് അലങ്കാരമായി ഒരു നാഗതയും ദർശിക്കാം. നാഗരാജാവിന് യഥാവിധി പൂജാകർമ്മങ്ങൾ നടത്താൻ കഴിയും. നൂറും പാലും നടത്തുന്നതിനും എണ്ണ അഭിഷേകം, നാഗരാജാവിന് ധാര, ഇള നീരഭിഷേകം, പാലഭിഷേകം, നെയ്യഭിഷേകം, മലർ നിവേദ്യം, കദളിപ്പഴം നിവേദ്യങ്ങൾ, സർപ്പ പ്രതിമ ഇവ നടയ്ക്ക് സമർപ്പിക്കാവുന്നതാണ്
 
നാലാമതായി ശ്രീരാമഭക്ത ഹനുമാൻ സ്വാമിയെ ദർശിക്കാം, സ്വാമിക്ക് വെണ്ണ ചാർത്തൽ , വടമാല ചാർത്തൽ , വെറ്റില മാല ചാർത്തൽ എന്നിവ പ്രധാനമാണ് 
 
അതു കഴിഞ്ഞു ദർശിക്കുന്നത് ഉണ്ണിക്കണ്ണനെ യാണ്, വെണ്ണ, പാൽപ്രയാസം എന്നിവയാണ്  തുടർന്ന് വായിക്കുക…
 

 

 
 
 

മഠാധിപതി

എഴുകോൺ ശ്രീ മൂകാംബിക ക്ഷേത്രസ്‌ഥാപകാചാര്യൻ

ശ്രീമത്:രാജശേഖരാചാര്യസ്വാമികൾ

"1945-2018"

മല്ലപ്പള്ളി ദേശത്തുനിന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് ചിറയിൻകീഴ് ശാർക്കര ഭഗവതി ക്ഷേത്രത്തിനു സമീപം വന്നു വാസമുറപ്പിച്ച ഒരു ബ്രാഹ്മണ കുടും ബത്തിലെ പിൻതലമുറയിൽപ്പെട്ട ആറ്റിങ്ങൽ പടിഞ്ഞാറ്റതിൽ വി. കെ. പിള്ള യു ടെയും ദേവകി അമ്മ യു ടെയും പുത്രനായി 1120 മകര മാസം 9 – ാം തീയതി ഭരണി നക്ഷത്രത്തിൽ ഭൂജാതനായി മാതാപിതാക്കളോടൊപ്പം വർക്ക ല യിലേക്ക് താമസം മാറിയപ്പോൾ മാതുലനും അതീവ ഈശ്വര ഭക്തനു മായ വെട്ടൂർ നാരായ ണ പിള്ളയോടൊപ്പം 13 – ാം വയസുമുതൽ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ നിത്യ നിർമ്മാല്യദർശകനായി ഈശ്വരാരാധ നയുടെ ബാലപാഠം അവിടെനിന്നാണാരംഭിക്കുന്നത് .വളർന്നുവലുതായപ്പോൾ അമ്മയുടെ കുടുംബക്ഷേത്രമായ അയിരൂർ ആയിരവല്ലി ക്ഷേത ത്തിലെയും അച്ഛന്റെ കുടുംബക്ഷേത്രമായ ശാർക്കരഭഗവതി ക്ഷേത്രത്തി ലെയും നിത്യ ആരാധകനായി.
 
23 – ാം വയസ്സിൽ വിവാഹിതനായി കുംടുംബ ജീവിതം ആരംഭിച്ചു. അപ്പോഴും ഈശ്വരാരാധനയ്ക്കും ക്ഷേത്രദർശനങ്ങൾക്കും മുടക്കം വരു ത്തിയിരുന്നില്ല. കാലാന്തരത്തിൽ ഒരു നിയോഗം പോലെ കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്ര 
സന്നിധിയിൽ എത്തിച്ചേരുകയും തപോനിഷ്ഠയോടുകൂടി യുള്ള അവിടുത്തെ ജീവിതത്തിനിടയിൽ ദേവിയുടെ അനുഗ്രഹം സിദ്ധിക്കു ക യുമാണുണ്ടായത്. തുടർന്ന് വായിക്കുക…